SEED News

പ്രകൃതിപഠന യാത്രയും പരിസ്ഥിതി പാട്ടരങ്ങും




കോട്ടയ്ക്കൽ: സാർവദേശീയ വിദ്യാർഥിദിനത്തിൽ ഹരിതകേരള മിഷൻ പത്താം ഉത്സവത്തിന്റെ ഭാഗമായി ഇന്ത്യനൂർ കൂരിയാട് എ.എം.യു.പി.സ്‌കൂൾ സീഡ് ക്ലബ്ബ്, ദേശീയ ഹരിതസേന എന്നിവയുടെ നേതൃത്വത്തിൽ പ്രകൃതിപഠന യാത്രയും പരിസ്ഥിതി പാട്ടരങ്ങും നടത്തി. കല്ലുപറമ്പിലെ മാണിയേങ്ങൽ കാടും ചോലയും സന്ദർശിച്ച വിദ്യാർഥികൾ ആ പ്രദേശം നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങൾ നിരീക്ഷിച്ച് പഠനറിപ്പോർട്ട് തയ്യാറാക്കി.
'ആരവം' പാട്ടുകൂട്ടത്തിന്റെ നേതൃത്വത്തിൽ പരിസ്ഥിതി പാട്ടുകളും കവിതകളും അവതരിപ്പിച്ചു. 
പ്രഥമാധ്യാപകൻ പി. സുരേഷ് ഉദ്ഘാടനംചെയ്തു. 
സീഡ് കോ-ഓർഡിനേറ്റർ കെ. ഗണേശൻ, കെ. ബാബു, ടി.വി. രാജു, കെ. കദീജ എന്നിവർ സംസാരിച്ചു.

November 29
12:53 2018

Write a Comment

Related News