SEED News

ജൈവപച്ചക്കറി വിളവെടുത്തു; ആദ്യ വിളവ് പാലിയേറ്റീവ് രോഗികൾക്ക്



ചെമ്മങ്കടവ്: പി.എം.എസ്.എ.എം.എ. ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥികളുടെ ജൈവപച്ചക്കറി വിളവെടുത്തു. സ്‌കൂളിലെ മാതൃഭൂമി സീഡ് യൂണിറ്റും എൻ.എസ്.എസ്. വൊളന്റിയർമാരും ചേർന്നാണ് സ്‌കൂൾ പരിസരത്ത് ജൈവപച്ചക്കറി കൃഷിയൊരുക്കിയത്.
കൃഷിയിലെ ആദ്യവിളവ് പാലിയേറ്റീവ് ക്ലിനിക്കിൽ രജിസ്റ്റർചെയ്ത രോഗികൾക്കും സ്‌കൂൾപരിസരത്തെ നിർധനർക്കും നൽകി. തുടർന്നുള്ള ദിവസങ്ങളിൽ മുൻവർഷങ്ങളിലെപ്പോലെ ഭിന്നശേഷി കുട്ടികൾ പഠിക്കുന്ന ബഡ്‌സ് സ്‌കൂളിലെക്കും പച്ചക്കറികൾ നൽകും.
വിളവെടുപ്പ് ഉദ്ഘാടനം സ്‌കൂൾ പ്രിൻസിപ്പൽ കെ.ജി. പ്രസാദ് നിർവഹിച്ചു. 
യൂണിറ്റ് പ്രോഗ്രാം ഓഫീസർ എൻ.കെ. ഹഫ്‌സൽ റഹിമാൻ, ലീഡർമാരായ കെ. മുഹമ്മദ് സിനാൻ, സി.എച്ച്. റിസ്‌വ, എ. അംജദ് ഹുസൈൻ, കെ. അഫ്‌നിദ എന്നിവർ നേതൃത്വംനൽകി.

November 29
12:53 2018

Write a Comment

Related News