SEED News

കുട്ടിക്കർഷകർ വിത്തെറിഞ്ഞു; പച്ചക്കറിക്കൃഷിക്ക് തുടക്കം



കാളികാവ്: അടയ്ക്കാക്കുണ്ട് ക്രസന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ മാതൃഭൂമി സീഡ് കുട്ടികൾ വിളവിറക്കി. കാർഷിക കേന്ദ്രത്തിൽനിന്ന് പരിശീലനംനേടിയ സീഡ് പ്രവർത്തകരായ കുട്ടികളാണ് കൃഷി നടത്തുന്നത്. കാളികാവ് ഗവ. കാർഷികകേന്ദ്രം ഈ അധ്യയനവർഷം, സ്‌കൂൾ പച്ചക്കറിക്കൃഷിക്കായി തിരഞ്ഞെടുത്തിരിക്കുന്നത് അടയ്ക്കാക്കുണ്ട് സ്‌കൂളിനെയാണ്. കാളികാവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. നജീബ് ബാബു പച്ചക്കറിക്കൃഷി ഉദ്ഘാടനംചെയ്തു. കൃഷി ഓഫീസർ മുരളീധരൻപിള്ള അധ്യക്ഷനായി. ഹരിതവിദ്യാലയം കൺവീനർ വി.പി. ബദ്‌റുദുജ, പ്രഥമാധ്യാപകൻ വി. റഹ്മത്തുല്ല, കാളികാവ് ബ്ലോക്ക് പഞ്ചായത്തംഗം ജോജി. കെ അലക്‌സ്, ഉപ പ്രഥമാധ്യാപകൻ സി. ആബിദ്, സതീഷ്, സഫുവാൻ ഇരിങ്ങാട്ടിരി തുടങ്ങിയവർ പ്രസംഗിച്ചു. 
ദേശീയ ഹരിതസേന സി.എച്ച്.എസ്.എസ്. യൂണിറ്റ് അംഗങ്ങളായ എൻ.കെ. ഇഷാൻ, എൻ.കെ. ഫയാസ്, കെ.പി. ഹാഷിം, കെ. ഹിഷാം, കെ.പി. ജാസിർ തുടങ്ങിയവർ കൃഷിക്ക് നേതൃത്വംനൽകി. 

November 29
12:53 2018

Write a Comment

Related News