SEED News

ഗ്രാമവനയാത്ര നടത്തി വിരിപ്പാടം സ്‌കൂൾ വിദ്യാർഥികൾ




കൊണ്ടോട്ടി: ആക്കോട് വിരിപ്പാടം എ.എം.യു.പി സ്‌കൂളിലെ സീഡ് ക്ലബ് വിദ്യാർഥികൾ ഗ്രാമവനത്തിലേക്ക് പരിസ്ഥിതി പഠനയാത്ര നടത്തി.
 കോഴിക്കോട്  മാവൂരിനു സമീപം തെങ്ങിലക്കടവിലെ ഗ്രാമ വനമാണ് വിദ്യാർഥികൾ സന്ദർശിച്ചത്. സീഡ് കോഡിനേറ്റർ അബ്ദുൾ സമദ് വന യാത്രക്കു നേതൃത്വം നൽകി. ഇ.പി. പ്രഭാവതി പരിസ്ഥിതി, വന സംരക്ഷണ ബോധവത്കരണ ക്ലാസ് നടത്തി. സീഡ് റിപ്പോർട്ടർ ഫാത്തിമ നൂറ, മഹർജാൻ, ഹാദി, നജ ഫെബിൻ തുടങ്ങിയവർ പങ്കെടുത്തു.

November 29
12:53 2018

Write a Comment

Related News