SEED News

ജീവിതശൈലീരോഗങ്ങൾ തടയാൻ പോഷകാഹാരം'


കോട്ടയ്ക്കൽ: ആരോഗ്യത്തിന് പോഷകസമൃദ്ധമായ ആഹാരം എന്ന സന്ദേശവുമായി ഇന്ത്യനൂർ കൂരിയാട് എ.എം.യു.പി.സ്‌കൂൾ സീഡ് ക്ലബ്ബ്, സയൻസ് ക്ലബ്ബ് എന്നിവ പൊന്മള കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ ബോധവത്കരണക്ലാസ് നടത്തി. പ്രഥമാധ്യാപകൻ പി. സുരേഷ് ഉദ്ഘാടനം ചെയ്തു. 'ജീവിതശൈലീരോഗങ്ങൾ തടയാൻ പോഷകാഹാരം' എന്ന വിഷയത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർ എം.കെ. അഹമ്മദ് കോയ ക്ലാസെടുത്തു.
സീഡ്പ്രവർത്തകർ നടത്തിയ സർവേയിൽ വിദ്യാർഥികൾക്ക് ജങ്ക്ഫുഡിനോടുള്ള അമിത താത്പര്യവും വ്യായാമക്കുറവും കണ്ടെത്തിയതാണ് ഈ പ്രവർത്തനത്തിന് പ്രചോദനമായത്. സീഡ് കോ-ഓർഡിനേറ്റർ കെ. ഗണേശൻ, ബിനോയ് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.

November 29
12:53 2018

Write a Comment

Related News