SEED News

ഭക്ഷ്യമേള നടത്തി




കാലടി: ഹരിത ക്ലബ്ബിന്റേയും മാതൃഭൂമി സീഡ് ക്ലബ്ബിന്റേയും നേതൃത്വത്തിൽ കാലടി വിദ്യാപീഠം യു.പി. സ്‌കൂളിൽ പോഷകം 2018 ഭക്ഷ്യമേള നടത്തി. 
മുന്നൂറിലധികം വിഭവങ്ങൾ ഒരുക്കിയിരുന്നു. ഓരോ വിഭവത്തിലുമടങ്ങിയ പോഷകങ്ങൾ ചാർട്ടിൽ പ്രദർശിപ്പിച്ചു. പ്രഥമാധ്യാപിക പി. സുനില ഉദ്ഘാടനം ചെയ്തു. 
അബ്ദുൾ റഷീദ് സംസാരിച്ചു. സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ ടി. മനോദ്, ഉമാമോഹൻ, ജിജി ഹരി, എ. ശബരി ഗിരീഷ് എന്നിവർ നേതൃത്വംനൽകി.

November 29
12:53 2018

Write a Comment

Related News