SEED News

കുട്ടിക്കർഷകരുടെ പച്ചക്കറിതോട്ടത്തിൽ മികച്ച വിളവ്

 
എടത്തനാട്ടുകര: എടത്തനാട്ടുകര പി.കെ.എച്ച്.എം.ഒ.യു.പി. സ്കൂളിലെ ജൈവ പച്ചക്കറിത്തോട്ടത്തിൽ മികച്ച വിളവ്. സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ വളപ്പിലെ ഒന്നരയേക്കർ സ്ഥലത്ത് പടവലം, വെണ്ട, വെള്ളരി, ചുരങ്ങ, പയർ, ചീര, മത്തൻ തുടങ്ങിയ പച്ചക്കറികളും നേന്ത്രവാഴ, കപ്പ, കൂർക്ക, ചേന, ചേമ്പ് എന്നിവയും കാലങ്ങളായി കൃഷിചെയ്യുന്നുണ്ട്. സ്കൂളിൽ ഉച്ചഭക്ഷണത്തിന്‌ കുട്ടികൾ വിളയിച്ചെടുത്ത പച്ചക്കറികളാണ് ഉപയോഗിക്കുന്നത്. 
  ഓരോകൃഷിയും വിളവ് തീരുമ്പോഴേക്കും അടുത്തത് കൃഷിചെയ്യുകയാണ് ഇവരുടെ രീതി. സീഡിന്റെ ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്‌കാരം കഴിഞ്ഞ അഞ്ചുവർഷമായി നേടുന്നു. 
ഈ വർഷത്തെ ജില്ലയിലെ മികച്ച കുട്ടിക്കർഷകനായി തിരഞ്ഞെടുത്തിട്ടുള്ള എസ്. സാരംഗാണ് കാർഷിക ക്ലബ്ബിന്റെയും സീഡ് ക്ലബ്ബിന്റെയും വിദ്യാർത്ഥി കൺവീനർ. 
 അധ്യാപകൻ റസാഖ്, സീഡ് കോ-ഓർഡിനേറ്റർ ഷാനിർബാബു എന്നിവരും നേതൃത്വം നൽകുന്നു. 
    മാനേജ്‌മെന്റ്, പി.ടി.എ, വൈ മാസ്ക് ക്ലബ്ബ്, രക്ഷിതാക്കൾ, മറ്റധ്യാപകർ എന്നിവരുടെ സഹകരണത്തോടെയാണ് പ്രവർത്തനം.

November 30
12:53 2018

Write a Comment

Related News