SEED News

മാതൃഭൂമി സീഡ് ലവ് പ്ലാസ്റ്റിക് ജില്ലാതല ഉദ്ഘാടനം

 
പാലക്കാട്: പ്ലാസ്റ്റിക് നിർമാർജനത്തിന് വിദ്യാർഥികളെ സജ്ജമാക്കുന്ന മാതൃഭൂമി സീഡിന്റെ ലവ് പ്ലാസ്റ്റിക് പദ്ധതി ജില്ലയിൽ തുടങ്ങി. ജില്ലാതല ഉദ്ഘാടനം അടയ്ക്കാപ്പുത്തൂർ എ.യു.പി. സ്കൂളിൽ വെള്ളിനേഴി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീധരൻ നിർവഹിച്ചു. ഈസ്റ്റേൺ ഗ്രൂപ്പിന്റെ സഹായത്തോടെ വിദ്യാർഥികൾ ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ പുനഃസംസ്കരണം നടത്തുന്നതാണ് ലവ് പ്ലാസ്റ്റിക് പദ്ധതി. 
 സഹ്യാദ്രി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളുടെ വീടുകളിൽനിന്നും  പൊതുസ്ഥലങ്ങളിൽനിന്നും ശേഖരിച്ച ഉപയോഗശൂന്യമായ പ്ലാസ്റ്റിക് സാധനങ്ങൾ പദ്ധതിയുടെ ഭാഗമായി കൈമാറി. 
കേരള സ്‌ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷന്‌ കീഴിലുള്ള പ്ലാസ്റ്റിക് യൂണിറ്റുകളിലേക്കാണ് ഇവ എത്തിക്കുക. ഗ്രാമപ്പഞ്ചായത്തംഗം കെ.ടി. ഉണ്ണിക്കൃഷ്ണൻ, പ്രധാനാധ്യാപിക കെ. സരള, കെ.ബി. മുരളീധരൻ, എൻ. ജനാർദനൻ, സീഡ് കോ-ഓർഡിനേറ്റർ ഇ. സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി. വരുംദിവസങ്ങളിൽ പാലക്കാട്, ഒറ്റപ്പാലം, മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളിൽനിന്നും പ്ലാസ്റ്റിക് ശേഖരിക്കും.

November 30
12:53 2018

Write a Comment

Related News