SEED News

ശില്പശാല നടത്തി


 ഒറ്റപ്പാലം: കുട്ടികളിലെ സർഗാത്മകത വളർത്തുക എന്ന ലക്ഷ്യത്തോടെ കാട്ടുകുളം എ.കെ.എൻ.എം.എം.എ.എം. ഹയർസെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സർഗാത്മക എഴുത്ത് ശില്പശാല നടത്തി. തിരക്കഥാകൃത്തും തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലാ അസി. പ്രൊഫസറുമായ സി. ഗണേഷ് ഉദ്ഘാടനംചെയ്തു. 
‘മലയാളസാഹിത്യവും പ്രകൃതിയും’ എന്ന വിഷയത്തിൽ ക്ലാസ്‌ നടന്നു. പ്രധാനാധ്യാപിക ടി. ബീന, പ്രിൻസിപ്പൽ കെ.പി. രാജേഷ്, സീഡ് കോ-ഓർഡിനേറ്റർ കെ. പ്രമോദ്, സി.എ. സജിത്ത്, എ.പി. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.

November 30
12:53 2018

Write a Comment

Related News