SEED News

വിദ്യാർഥികൾ വിളയിച്ച പച്ചക്കറിയുമായി ഭക്ഷ്യമേള


പത്തിരിപ്പാല: മങ്കര വെസ്റ്റ് ബേസിക് ആൻഡ്‌ യു.പി. സ്കൂളിൽ സീഡ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ഭക്ഷ്യമേളയൊരുക്കി.
 സീഡ് വിദ്യാർഥികൾ സ്കൂളിലും വീട്ടുവളപ്പിലും വിളയിച്ച ജൈവ പച്ചക്കറികൾ ഉപയോഗിച്ചാണ് മേളയൊരുക്കിയത്. ചീരകൊണ്ടുള്ള കറികൾ, കൂട്ടുകറികൾ, തോരൻ, പുട്ട്, മറ്റ് മധുരപലഹാരങ്ങൾ, വാഴയ്ക്ക, കുമ്പളം, പയർ, വഴുതന, മത്തൻ തുടങ്ങിയവകൊണ്ടുള്ള അച്ചാറ് മുതൽ പായസംവരെ ഉണ്ടാക്കി. 
പി.ടി.എ. പ്രസിഡന്റ് എം. ജയപ്രകാശൻ ഉദ്ഘാടനം ചെയ്തു. സീഡ് കോ-ഓർഡിനേറ്റർ കെ.പി. കൃഷ്ണനുണ്ണി നേതൃത്വം നൽകി. സീഡ് ക്ലബ്ബ് വിദ്യാർഥികൾക്കൊപ്പം എൻ.വി. ഇന്ദിര, ഉണ്ണിക്കൃഷ്ണൻ, എം. സേതുമാധവൻ, വി. രതി എന്നിവർ പങ്കെടുത്തു.

December 01
12:53 2018

Write a Comment

Related News