SEED News

കാർഷിക-പുരാവസ്തു പ്രദർശനമേള


അടയ്ക്കാപ്പുത്തൂർ എ.യു.പി.സ്കൂളിൽ നടന്ന പുരാവസ്തു-കാർഷിക പ്രദർശനം 
അടയ്ക്കാപ്പുത്തൂർ: എ.യു.പി. സ്കൂളിൽ സഹ്യാദ്രി സീഡ് ക്ലബ്ബിന്റെയും കാർഷിക ക്ലബ്ബിന്റെയും നേതൃത്വത്തിൽ 
പുരാവസ്തു-കാർഷികോപകരണ-ഉത്പന്ന-വിത്തു ശേഖരണ പ്രദർശനമേള സംഘടിപ്പിച്ചു. 
പണ്ടുകാലത്തുണ്ടായിരുന്നതും ഇപ്പോൾ പ്രചാരത്തിലില്ലാത്തതുമായ നൂറിലധികം പുരാവസ്തുക്കൾ പല വീടുകളിൽ നിന്നായി കുട്ടികൾ ശേഖരിച്ചിരുന്നു. 
പഴയതും പുതിയതുമായ കാർഷികോപകരണങ്ങൾ, ഉത്പന്നങ്ങൾ, വിത്തുകൾ, നാണയങ്ങൾ, സ്റ്റാമ്പുകൾ, പച്ചക്കറികൾ, ചാർട്ടുകൾ, കാർഷികപ്പതിപ്പുകൾ തുടങ്ങിയവ പ്രദർശനത്തിലുണ്ടായിരുന്നു. ക്ലാസടിസ്ഥാനത്തിൽനടന്ന മത്സരത്തിൽ എൽ.പി. വിഭാഗത്തിലും യു.പി. വിഭാഗത്തിലും വിജയികൾക്ക് സമ്മാനദാനം ഉണ്ടായി. 
പ്രദർശനമേള പ്രധാനാധ്യാപിക കെ.സരളയുടെ അധ്യക്ഷതയിൽ പി.ടി.എ. പ്രസിഡന്റ്‌ കെ. വാസുദേവൻ ഉദ്ഘാടനം ചെയ്തു.

December 01
12:53 2018

Write a Comment

Related News