SEED News

ടെറസ്സ് പച്ചക്കറി കൃഷിയുമായി ഓലാട്ട് എ യു പി സ്കൂൾ

ടെറസ്സ് പച്ചക്കറി കൃഷിയുമായി ഓലാട്ട് എ യു പി സ്കൂൾ

സീഡിന്റെ നേതൃത്വത്തിൽ ഓലാട്ട് കെ.കെ.എൻ.എം.എ.യു.പി സ്കൂളിൽ ടെറസ്സ് പച്ചക്കറി കൃഷി ആരംഭിച്ചു.സ്കൂൾ പറമ്പ് പാറക്കല്ലുകൾ നിറഞ്ഞതിനാലാണ് ടെറസ്സ് പച്ചക്കറി കൃഷി തെരഞ്ഞെടുത്തത്.കൃഷിയുടെ ഉദ്ഘാടനം പിലിക്കോട് കൃഷി ഓഫീസർ പി.വി. ജലേശൻ നിർവ്വഹിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ എം.സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ജി.കെ.ഗിരീഷ്, കെ.സുരേന്ദ്രൻ, കെ.എം.മാധവൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. മണ്ണിനെ കുറിച്ചും, ജൈവ പച്ചക്കറി കൃഷിയെ കുറിച്ചും കുട്ടികൾ കൃഷി ഓഫീസ്സറുമായി സംവദിച്ചു. പയർ, വെണ്ട, വഴുതിന, പച്ചമുളക്, തക്കാളി തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്.

December 01
12:53 2018

Write a Comment

Related News