SEED News

കാര്‍ഷിക പ്രദര്‍ശനം

കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന കാര്‍ഷിക പ്രദര്‍ശനം കൃഷിയുടെ കഴിഞ്ഞുപോയ കാലത്തിന്റെ ഓര്‍മ്മകള്‍ വിളിച്ചുണര്‍ത്തുന്നതായി.  കൃഷിയുമായി ബന്ധപ്പെട്ട് പണ്ട് ഉപയോഗിച്ചിരുന്ന പദങ്ങളും അവയുടെ അര്‍ത്ഥവും രേഖപ്പെടുത്തിയ എഴുപതോളം ബോര്‍ഡുകളിലായി അഞ്ഞൂറോളം പദങ്ങള്‍ കേരള സാഹിത്യ അക്കാദമിയുടെ ശേഖരത്തില്‍ നിന്നാണ് ലഭ്യമാക്കിയത്. സാഹിത്യ അക്കാദമിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ കൃഷിയുമായി ബന്ധപ്പെട്ട സാഹിത്യകൃതികളിലെ ഭാഗങ്ങളും ശ്രദ്ധേയമായിരുന്നു.  അതോടൊപ്പം തയ്യേനി ഗവ. ഹൈസ്കൂള്‍ അധ്യാപകന്‍ കെ എം മുരളീധരന്‍ മാസ്റ്ററുടെ ശേഖരത്തിലെ പഴയകാല കാര്‍ഷികോപകരണങ്ങളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെട്ടിരുന്നു.  കലപ്പയും ഞേങ്ങോലും ഉരിയും ഉള്‍പ്പെടെ കാര്‍ഷിക കേരളത്തിന്റെ പൊയ്പ്പോയ ഓര്‍മ്മകളുടെ പുനരാവിഷ്കണമായി പ്രദര്‍ശനം മാറി

December 01
12:53 2018

Write a Comment

Related News