SEED News

പ്ലാസ്റ്റിക്കിനെതിരേ സന്ദേശവുമായി വിദ്യാർഥികൾ


ചിറ്റൂർ: പ്ലാസ്റ്റിക് ഒഴിവാക്കണമെന്ന സന്ദേശവുമായി തെക്കേഗ്രാമം യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് അംഗങ്ങൾ. 
ചിറ്റൂരിലുള്ള വ്യാപാരസ്ഥാപനങ്ങളിൽ പ്ലാസ്റ്റിക് സഞ്ചികൾ ഉപയോഗിക്കാതിരിക്കാൻ കുട്ടികളുണ്ടാക്കിയ പേപ്പർ ബാഗുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ചിറ്റൂർ-തത്തമംഗലം നഗരസഭാചെയർമാൻ കെ. മധു നിർവഹിച്ചു. 
വൈസ് ചെയർപേഴ്സൺ കെ.എ. ഷീബ, സ്ഥിരംസമിതി അധ്യക്ഷ രത്നാമണി, കെ.വി.വി.ഇ.എസ്. സെക്രട്ടറി ഷിഹാബുദ്ദീൻ, പ്രധാനാധ്യാപകൻ എം. ശശികുമാർ, സീഡ് കോ-ഓർഡിനേറ്റർ പി.എം. മുരളീധരൻ, പി.ടി.എ. പ്രസിഡന്റ് ബാലസുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.

December 08
12:53 2018

Write a Comment

Related News