SEED News

മാതൃഭൂമിയുടെ സാമൂഹികപ്രതിബദ്ധത മഹത്തരം- കെ.സി.വേണുഗോപാൽ


  
ഹരിതശോഭയിൽ 
മാതൃഭൂമി സീഡ് റവന്യൂ ജില്ലാതല പുരസ്കാര
സമർപ്പണം 
അമ്പലപ്പുഴ: മാധ്യമപ്രവർത്തനങ്ങൾക്കപ്പുറം കാർഷിക, പാരിസ്ഥിതിക പ്രവർത്തനങ്ങളിലേക്ക് കുട്ടികളെ ആകർഷിക്കാൻ സീഡിലൂടെ മാതൃഭൂമി നടത്തുന്ന ശ്രമങ്ങളെ കെ.സി.വേണുഗോപാൽ എം.പി. ശ്ളാഘിച്ചു. മാതൃഭൂമിയുടെ സാമൂഹികപ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നത്.  
 കേവലമൊരു പത്രം മാത്രമല്ല മാതൃഭൂമി. കൃത്യമായ സാമൂഹികലക്ഷ്യം വച്ച് പരിവർത്തനത്തിനായി ഇടപെടൽ നടത്തിയ പാരമ്പര്യമാണ്  മാതൃഭൂമിയുടേതെന്നും അദ്ദേഹം പറഞ്ഞു. 
മാതൃഭൂമി സീഡ് റവന്യൂ ജില്ലാതല പുരസ്കാരസമർപ്പണം വാടയ്ക്കൽ അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
 സീഡ് പ്രവർത്തനത്തിലൂടെ കാർഷികസംസ്കാരം കുട്ടികളിലൂടെ വീടുകളിലും എത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സബ്കളക്ടർ വി.ആർ.കൃഷ്ണതേജ മുഖ്യാതിഥിയായിരുന്നു. 
പഠനത്തിനൊപ്പം പാഠ്യേതരപ്രവർത്തനങ്ങളും നടത്തുന്നതുമൂലമാണ്  മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി കേരളത്തിൽ വിദ്യാഭ്യാസം ഉന്നതനിലവാരം പുലർത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമിയുടെ ഇടപെടൽ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
2017-2018 അധ്യയനവർഷത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച സ്‌കൂളുകൾക്ക് കെ.സി.വേണുഗോപാൽ എം.പി.യും സബ് കളക്ടർ വി.ആർ.കൃഷ്ണതേജയും മറ്റ് വിശിഷ്ടാതിഥികളും പുരസ്കാരങ്ങൾ നൽകി. മികച്ച പ്രവർത്തനത്തിനുള്ള ശ്രേഷ്ഠ ഹരിതവിദ്യാലയം പുരസ്കാരം വാടയ്ക്കൽ അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിനാണ് ലഭി
ച്ചത്. മാതൃഭൂമി റീജണൽ മാനേജർ സി.സുരേഷ്‌കുമാർ അധ്യക്ഷനായി. പ്രിൻസിപ്പൽ കൃഷി ഓഫീസർ ബീനാ നടേശ്, ഗ്രാമപ്പഞ്ചായത്തംഗം എസ്.ശശികല, ആലപ്പുഴ സാമൂഹിക വനവത്കരണവിഭാഗം റേഞ്ച് ഓഫീസർ ടി.എസ്.സേവ്യർ, ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ഡി.അനിൽ, മോഡൽ റസിഡൻഷ്യൽ സ്കൂൾ സൂപ്രണ്ട് ബിജു സുന്ദർ, പ്രഥമാധ്യാപിക എസ്.സുജാത, പി.ടി.എ.പ്രസിഡന്റ് എ.ഡി.സജീവ്, മാതൃഭൂമി ന്യൂസ് എഡിറ്റർ എസ്.പ്രകാശ് എന്നിവർ പ്രസംഗിച്ചു.   

December 10
12:53 2018

Write a Comment

Related News