SEED News

തീരം കാക്കാൻ കണ്ടലും കാറ്റാടിയും നട്ട് സീഡ് പ്രവർത്തകർ


അമ്പലപ്പുഴ: ആലപ്പുഴയിൽ ഏറ്റവും കൂടുതൽ കടലേറ്റഭീഷണി നേരിടുന്ന പ്രദേശങ്ങളായ  പുറക്കാട്ടേയും നീർക്കുന്നത്തേയും തീരപ്രദേശങ്ങളിൽ കണ്ടലും കാറ്റാടിയും വെച്ചുപിടിപ്പിക്കാൻ മാതൃഭൂമി സീഡ് പ്രവർത്തകർ. നീർക്കുന്നം എസ്.ഡി.വി. ഗവ. യു.പി.സ്കൂളിൽ പ്രവർത്തിച്ചുവരുന്ന തണലും സീഡ് ക്ലബ്ബും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. 
 ഒന്നാംഘട്ടമായി പുറക്കാട് പുന്തല കടപ്പുറത്ത് കണ്ടൽച്ചെടികൾ നട്ടു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ശശികാന്തൻ കണ്ടൽച്ചെടി നട്ട് ഉദ്ഘാടനം ചെയ്തു. കുട്ടികൾ നട്ടുവളർത്തിയ 250 തൈകളാണ് കടൽത്തീരത്ത് നട്ടത്. തൈകളെ പരിപാലിക്കാൻ പ്രദേശവാസികളായ കുട്ടികളെ ചുമതലപ്പെടുത്തി. തീരവാസികളും കുട്ടികളുടെ പ്രവർത്തികണ്ട് സംരക്ഷണച്ചുമതല ഏറ്റെടുത്തു. 
 കണ്ടലിനൊപ്പം കാറ്റാടി തൈകളും വെച്ചുപിടിപ്പിച്ച്  തീരത്ത് കരുത്തുറ്റ ജൈവവേലി ഒരുക്കും. രണ്ടാംഘട്ടം കാറ്റാടിത്തൈകൾ നീർക്കുന്നം പടിഞ്ഞാറും നട്ടുപിടിപ്പിക്കുമെന്ന്‌  പ്രഥമാധ്യാപകൻ എസ്.മധുകുമാർ അറിയിച്ചു. 
എസ്.എം.സി. പ്രതിനിധി സുഭാഷ്, ആർ.ശാന്തി, എസ്.പ്രീതി, എസ്.സുരേഷ് കുമാർ, സഫ്‌നാ സമദ് എന്നിവർ നേതൃത്വം നൽകി.    

December 10
12:53 2018

Write a Comment

Related News