SEED News

പുതുരീതിയിൽ സീഡ് പച്ചക്കറിക്കൃഷി

മട്ടന്നൂർ ശ്രീശങ്കരവിദ്യാപീഠം സീനിയർ സെക്കൻഡറി സ്കൂളിൽ സീഡ് നേതൃത്വത്തിൽ ഉത്സവമായി പച്ചക്കറി നടീൽ ഉത്സവം നടത്തി.
മട്ടന്നൂർ മഹാദേവക്ഷേത്ര ഉടമസ്ഥതയിലുള്ള തീപുറത്തുവയലിൽ 20 സെന്റിലാണ്‌ പച്ചക്കറികൃഷി തുടങ്ങിയത്. ചീര, വെണ്ട, ക്വാളിഫ്ലവർ, പയർ, കാബേജ്, തക്കാളി, മത്തൻ തുടങ്ങിയ പച്ചക്കറികളുടെ നടീലാണ് നടത്തിയത്.
പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ കൗൺസിലർ പി.വി.ധനലക്ഷ്മി നിർവ്വഹിച്ചു. പ്രിൻസിപ്പൽ കെ.കെ. ശോഭന അധ്യക്ഷയായി. നഗരസഭാ കൃഷി ഓഫീസർ സി. രാഗേഷ്, മാനേജർ പി.എ. ശ്രീധരൻ നമ്പ്യാർ, അഡ്മിനിസ്‌ട്രേറ്റർ എൻ.കെ.ഗോപാലകൃഷ്ണൻ, മട്ടന്നൂർ ക്ഷേത്രസമിതി സെക്രട്ടറി വി.ബാലകൃഷ്ണമേനോൻ, സീഡ് കോ-ഓർഡിനേറ്റർ എ.ഷീനശ്രീ, സീഡ് ലീഡർ മേഘാപ്രദീപ് എന്നിവർ സംസാരിച്ചു.
   കളശല്യമില്ലാതാക്കാനും കുറഞ്ഞ ജല ഉപയോഗം ഉറപ്പുവരുത്തുന്നതുമായ മൾച്ചിങ്‌ സമ്പ്രദായത്തിലാണ് കൃഷിചെയ്തിരിക്കുന്നത്. 
മട്ടന്നൂർ കൃഷിഭവന്റെ സഹകരണത്തോടെ നടത്തുന്ന പച്ചക്കറികൃഷിസീഡംഗങ്ങളായ കെ.പി. ശ്രീലക്ഷ്മി, കെ. ജിഷ്ണു, പി.പി. ദേവിക എന്നിവർ നേതൃത്വത്തിൽ പരിപാലിക്കും.

December 13
12:53 2018

Write a Comment

Related News