SEED News

പ്രകൃതി ആരോഗ്യ ഭക്ഷ്യമേള നടത്തി


ആനക്കര: മലമക്കാവ് എ.യു.പി. സ്കൂളിൽ സീഡ് അംഗങ്ങളുടെ നേതൃത്വത്തിൽ ആരോഗ്യ ഭക്ഷ്യമേള നടത്തി. കുട്ടികൾ വീടുകളിൽനിന്ന് ശേഖരിച്ച പച്ചക്കറികളും മറ്റുവിഭവങ്ങളും ചേർത്താണ് ഓരോ ഇനങ്ങളും തയ്യാറാക്കിയത്. വേപ്പിലക്കട്ടി, വാഴക്കൂമ്പ് തോരൻ, പോഷകപ്പുഴുക്ക്, പപ്പായ ജാം, കുമ്പിളപ്പം, മുള്ളൻച്ചീരത്തോരൻ തുടങ്ങിയവ മേളയിലെ പ്രധാന ആകർഷകങ്ങളായിരുന്നു. പഞ്ചായത്തംഗം ദീപ ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപകൻ യു. വിജയകൃഷ്ണൻ, പഞ്ചായത്തംഗം ദിവ്യ അശോക്, എം.സി. മനോജ്, എസ്.എം.സി. അംഗങ്ങളായ അച്യുതൻ, ജനാർദനൻ, മനോജ്, എം.സി. മനോജ് തുടങ്ങിയവർ സംസാരിച്ചു

December 14
12:53 2018

Write a Comment

Related News