SEED News

തരിശുപാടത്ത് ഞാറുനടാൻ വിദ്യാർത്ഥികളും

കുട്ടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ ഹരിത ഭൂമി സീഡ് ക്ലബ്ബ് ,കാക്കൂർ കൃഷിഭവൻ ,കുട്ടമ്പൂർ പാടശേഖര സമിതി എന്നിവയുടെ സഹകരണത്തോടെ കുട്ടമ്പൂർ പൊരുതയിൽ വയലിൽ ഞാറു നടൽ
ഉത്സവം നടത്തി. പരിസ്ഥിതി ക്ലബിലെ വിദ്യാർത്ഥികളും അധ്യാപകരും കൃഷിഭവനിലെ ഉദ്ധ്യോഗസ്ഥരും നാട്ടുകാരും ജനപ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു. തരിശുപാടശേഖരമാണ്
ഞാറുനട ലിനായി തിരഞ്ഞെടുത്തത്.നിലം ഒരുക്കിയത് വിദ്യാർത്ഥികളും പാടശേഖര സമിതിയുമാണ്. കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല .കെ .പരിപാടി ഉൽഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബിന്ദു.പി. ,കൃഷി ഓഫീസർ നിഷ.കെ.,വാർഡ് മെമ്പർമാരായ ജയരാജൻ, വിശ്വംഭരൻ, പാടശേഖര സമിതി സിക്രട്ടറി അബ്ദുള്ള കുറ്റിവയൽ, അധ്യാപകരായ നാരായണൻ നമ്പൂതിരി ,നൗഷാദ്.
കെ., വിഷ്ണു പ്രസാദ് .എം., കൃഷി അസിസ്റ്റന്റുമാരായ ജൈസൽ .കെ ., ബിന്ദു.വി.കെ., അബ്ദുറസാഖ് .ഏ.പി. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കൊയ്തുൽ സവം ആഘോഷമായി നടത്താനാണ് പാടശേഖര സമിതിയുടെ ആലോചന.

December 14
12:53 2018

Write a Comment

Related News