SEED News

സീഡിന്റെ തോട്ടത്തിലെ പച്ചക്കറി നിർമ്മൽ ഭവന് കൈമാറി



എടക്കര: നാരോക്കാവ് ഹൈസ്‌കൂളിലെ മാതൃഭൂമി സീഡിന്റെ തോട്ടത്തിലെ പച്ചക്കറി മൂത്തേടം നിർമ്മൽ ഭവനിലേക്ക് സംഭാവന നല്കി. 
സ്‌കൂളിനോട് ചേർന്ന തോട്ടത്തിൽ സീഡ് അംഗങ്ങളും കുടുംബശ്രി പ്രവർത്തകരും ചേർന്ന് വളർത്തിയ തോട്ടത്തിലെ ഉത്പന്നങ്ങളാണ് സംഭാവന നല്കിയത്. 
അഗതികളെയും മനോരോഗികളെയും സംരക്ഷിക്കുന്ന ജില്ലയിലെ പ്രമുഖ കേന്ദ്രമാണ് നിർമ്മൽഭവൻ. ഒരുതവണ വിളവെടുത്ത പയർ, കുമ്പളം, മത്തൻ, വെള്ളരി എന്നിവ കൈമാറി. പൊതുമാർക്കറ്റിൽ 1,200 രൂപയോളം വിലവരുന്ന പച്ചക്കറിയാണ് ഡയറക്ടർ ഡോ. ഫാ. രാജു ജോർജ് തോട്ടത്തിലിന് കൈമാറിയത്. സീഡ് കോ-ഓർഡിനേറ്റർ ഷാന്റി ജോൺ, പ്രഥമാധ്യാപിക വി.പി. അന്നമ്മ, മാനേജർ കളത്തിങ്കൽ ജമീല, സണ്ണി, മുസാഫർ, കെ.പി. രാജേഷ്, പി.ടി.എ. പ്രസിഡന്റ് നൗഷാദ് തുടങ്ങിയവർ നേതൃത്വം നല്കി.    

December 14
12:53 2018

Write a Comment

Related News