SEED News

കൂട്ടുകാർ വീട്ടിലെത്തി; സന്തോഷത്തിൽ മതിമറന്ന് ആദിത്യൻ



പറപ്പൂർ: വീടിനുമുന്നിലൂടെ നടന്നുപോകുന്ന സഹപാഠികളായ വിദ്യാർഥികൾ വീട്ടിൽ അതിഥിയായെത്തിയപ്പോൾ ആദിത്യന് സന്തോഷം അടക്കാനായില്ല.  ക്ലാസിലെ കൂട്ടുകാരും പഞ്ചായത്തിലെ ഭിന്നശേഷിക്കാരും എ.എം.യു.പി. സ്‌കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിലാണ് ആദിത്യന് പുതിയ അനുഭവമൊരുക്കിയത്.
ഇരിങ്ങല്ലൂർ കുറ്റിത്തറമ്മൽ എ.എം.യു.പി. സ്‌കൂൾ ഏഴാംക്ലാസ് വിദ്യാർഥിയാണ് കാവുങ്ങൽ ആദിത്യൻ. വിദ്യാലയത്തിലെത്താൻ പ്രയാസമുള്ള ആദിത്യനെ ടി.പി. ജുനീബ ടീച്ചറാണ് എല്ലാ ബുധനാഴ്ചയും വീട്ടിലെത്തി പഠിപ്പിക്കുക. 
വീട് വിദ്യാലയത്തിനടുത്തായതിനാൽ സെറിബ്രൽപാൾസി ബാധിച്ച ആദിത്യൻ എല്ലാദിവസവും കുട്ടികൾ സ്‌കൂളിൽ പോകുന്ന സമയത്തും തിരിച്ചുവരുന്ന സമയത്തും വീടിന്റെ വരാന്തയിലുള്ള കസേരയിൽ ഇരിപ്പുറപ്പിക്കും. കൂട്ടുകാരോട് സ്വന്തംപ്രതികരണം അറിയിക്കും. 
ഈവർഷം നടക്കുന്ന ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി വേങ്ങര ബ്ലോക്കിൽനടക്കുന്ന കലാപരിപാടികളിൽ പറപ്പൂർ പഞ്ചായത്തിൽനിന്ന് അവതരിപ്പിക്കുന്ന ഒപ്പനയിൽ 'പുതിയാപ്ല'യുടെ വേഷമാണ് ആദിത്യന്. ഇതിന്റെ പരിശീലനത്തിനായാണ് കൂട്ടുകാർ ആദിത്യന്റെ വീട്ടിലെത്തി
യത്.  വീട്ടിലെത്തിയ കൂട്ടുകാരോട് സ്വന്തംഭാഷയിൽ സന്തോഷവും വിശേഷങ്ങളും പങ്കുവെച്ച ആദിത്യൻ കൂട്ടുകാർ തനിക്കായി കൊണ്ടുവന്ന സമ്മാനം സ്വീകരിച്ചതിനു ശേഷം ഒപ്പനയ്ക്കുള്ള പരിശീലനത്തിൽ പങ്കെടുക്കുകയുംചെയ്തു. 
വിദ്യാലയത്തിലെ പ്രഥമാധ്യാപിക ടി. സുഹറാബി, പ്രമോദ്, ഹസീന, ഹസീബ്, പി.കെ. ഫക്രുദ്ദീൻ, കെ. ദിവാകരൻ എന്നിവർ നേതൃത്വംനൽകി.   

December 14
12:53 2018

Write a Comment

Related News