SEED News

ആരോഗ്യസംരക്ഷണത്തിന് പോഷകാഹാരം




കൊണ്ടോട്ടി: വിരിപ്പാടം എ.എം.യു.പി. സ്‌കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരോഗ്യ സംരക്ഷണത്തിൽ പോഷകാഹാരങ്ങൾക്കുള്ള പ്രാധാന്യം, ജീവിതശൈലീ രോഗങ്ങൾ എന്നീ വിഷയങ്ങളിൽ വാഴയൂർ ഹെൽത്ത് ഇൻസ്‌പെക്ടർ കൃഷ്ണദാസ് സംസാരിച്ചു. 
സീനിയർ അസിസ്റ്റന്റ് മോട്ടമ്മൽ മുജീബ് ഉദ്ഘാടനംചെയ്തു. 
സീഡ് കോ -ഓർഡിനേറ്റർ സമദ്, എൻ.ജി.സി. കോ -ഓർഡിനേറ്റർ കെ.പി. ബഷീർ, പ്രഭാവതി, റസീൽ, ഫാത്തിമ നൂറ, നജഫെബിൻ തുടങ്ങിയവർ നേതൃത്വംനൽകി.

December 14
12:53 2018

Write a Comment

Related News