SEED News

ജൈവ പച്ചക്കറിക്കൃഷി തുടങ്ങി




ചെട്ടിയാംകിണർ: ഗവ. ഹൈസ്‌കൂൾ മാതൃഭൂമി സീഡിന്റെയും ഹരിത സേനയുടെയും നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷി തുടങ്ങി. പെരുമണ്ണ വയലിൽ 50 സെന്റ് സ്ഥലത്താണ് ജൈവ പച്ചക്കറിക്കൃഷി നടത്തുന്നത്.
പെരുമണ്ണയിലെ ജൈവകർഷകനായ ചെമ്മിളി മുഹമ്മദിന്റെ നേതൃത്വത്തിലാണ് കൃഷി. പൂർണമായും ജൈവരീതിയിൽ നടക്കുന്ന കൃഷിയുടെ വിത്തുമുളപ്പിക്കൽ തുടങ്ങി. 
ചെമ്മിളി മുഹമ്മദ്, രഞ്ജിഷ, മുബഷിറ എന്നിവർ പങ്കെടുത്തു.ചെട്ടിയാംകിണർ ഗവ. ഹൈസ്‌കൂളിൽ തുടങ്ങുന്ന  പച്ചക്കറികൃഷിക്കായി കുട്ടികൾ വിത്ത് മുളപ്പിക്കുന്നു

December 14
12:53 2018

Write a Comment