SEED News

ലോക മണ്ണുദിനം ആചരിച്ചു

  


ചേറൂർ: പി.പി.ടി.എം.വൈ.എച്ച്.എസ്.എസ്സിൽ ദേശീയ ഹരിതസേനയും വനം -പരിസ്ഥിതി, സീഡ് ക്ലബ്ബുകളുടെയും നേതൃത്വത്തിൽ ലോക മണ്ണുദിനാചരണം നടത്തി. പരിശീലനം നല്കിയ വിദ്യാർഥികൾ എല്ലാ ക്ലാസുകളിലും ബോധവത്കരണക്ലാസെടുത്തു. കുട്ടികളും അധ്യാപകരും മണ്ണുനടത്തം സംഘടിപ്പിച്ചു. മണ്ണറിവുകൾ പങ്കുവെച്ച് നാടൻപാട്ടുകൾ അവതരിപ്പിച്ചു. പ്രഥമാധ്യാപകൻ അബ്ദുൾമജീദ് പറങ്ങോടത്ത് ഉദ്ഘാടനംചെയ്തു. സീഡ് കോ -ഓർഡിനേറ്റർ ടി. സുരേഷ്, അധ്യാപകരായ മൊയ്തീൻകോയിസ്സൻ, സെയ്ഫുള്ള, നൗഫൽ, ജെയ്‌സൽ തുടങ്ങിയവർ നേതൃത്വംനൽകി.

December 14
12:53 2018

Write a Comment

Related News