SEED News

പ്ലാസ്റ്റിക്കിനെതിരേ വിദ്യാർഥികൾ




കോട്ടയ്ക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്‌കൂളിൽ സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സും മാതൃഭൂമി സീഡ് ക്ലബ്ബും'ഗോ ഗ്രീൻ റെഡ്യൂസ് പ്ലാസ്റ്റിക്' എന്ന സന്ദേശവുമായി സ്‌കൂളിനു സമീപത്തെ വീടുകളിൽ ബോധവത്കരണക്ലാസ് നടത്തി. 
വീടുകളിൽ തുണിസഞ്ചി വിതരണവും നോട്ടീസ് വിതരണവും നടത്തി. തുണിസഞ്ചി വിതരണത്തിന്റെ ഉദ്ഘാടനം പി.ടി.എ. വൈസ് പ്രസിഡന്റ് ജയദേവൻ നിർവഹിച്ചു. 
മാനേജർ ഇബ്രാഹിം ഹാജി, പ്രിൻസിപ്പൽ അലി കടവണ്ടി, സുഭദ്ര, മുജീബ്, ഹരിപ്രസാദ് എന്നിവർ പ്രസംഗിച്ചു.

December 14
12:53 2018

Write a Comment

Related News