SEED News

ലോക മണ്ണുദിനാചരണം




കോട്ടയ്ക്കൽ: ഇന്ത്യനൂർ കൂരിയാട് എ.എം. യു.പി. സ്‌കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മണ്ണുദിനാചരണം നടത്തി. 'മണ്ണും മനുഷ്യനും പാനൽ പ്രദർശനം', 'മലിനീകരണത്തിൽ നിന്ന് മണ്ണിനെ എങ്ങനെ രക്ഷിക്കാം' കുറിപ്പെഴുതൽ മത്സരം, മണ്ണ് നടത്തം എന്നിവ നടത്തി. 
പ്രഥമാധ്യാപകൻ പി. സുരേഷ് ഉദ്ഘാടനംചെയ്തു. ബിനോയ് ഫിലിപ്പ്, സീഡ് കോ-ഓർഡിനേറ്റർ കെ. ഗണേശൻ എന്നിവർ പ്രസംഗിച്ചു.

December 14
12:53 2018

Write a Comment

Related News