SEED News

സീഡ് ക്ലബ്ബ് തുണിസഞ്ചികൾ വിതരണം ചെയ്തു

പാലക്കാട്: ശബരിമലയും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി ഒറ്റപ്പാലം ചെറുമുണ്ടശ്ശേരി എ.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ് പ്രവർത്തകർ സന്നിധാനത്ത് തുണിസഞ്ചികൾ വിതരണം ചെയ്തു. മേൽശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരി വിതരണോദ്ഘാടനം നിർവഹിച്ചു.
തുടർച്ചയായി അഞ്ചാം വർഷമാണ് പ്ലാസ്റ്റിക്കിനെതിരായ ബോധവത്കരണ പ്രവർത്തനങ്ങളുമായി ഇവർ സന്നിധാനത്തെത്തിയത്. സന്നിധാനത്തെ അപ്പം, അരവണ കൗണ്ടറുകളിൽ നിന്ന അയ്യപ്പന്മാർക്കാണ് സൗജന്യമായി തുണിസഞ്ചികൾ നൽകിയത്. 
സ്കൂളിലെ സീഡ് കോ-ഓർഡിനേറ്റർ എൻ. അച്യുതാനന്ദൻ, പരിസ്ഥിതിപ്രവർത്തകൻ കെ.ആർ. രമേഷ് എന്നിവർ പങ്കെടുത്തു.

December 15
12:53 2018

Write a Comment

Related News