SEED News

പൊതുകിണർ വലയിട്ട്‌ സംരക്ഷിച്ചു

 
ടി.ബി. ജങ്‌ഷന്‌ സമീപമുള്ള പഞ്ചായത്ത് കിണറിന് മദർ തെരേസ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വലയിട്ടപ്പോൾ 
വടക്കഞ്ചേരി: മദർ തെരേസ സീഡ് ക്ലബ്ബ് വിദ്യാർഥികളുടെ നേതൃത്വത്തിൽ വടക്കഞ്ചേരി ടി.ബി. ജങ്‌ഷനുസമീപമുള്ള പൊതുകിണർ വലയിട്ട്‌ സംരക്ഷിച്ചു. മാസങ്ങൾക്കുമുമ്പ് ഒരാൾ കിണറ്റിൽവീണ് മരിച്ചിരുന്നു. പിന്നീട് കിണർ വൃത്തിയാക്കാത്തതിനാൽ ഉപയോഗിക്കാൻ സാധിച്ചിരുന്നില്ല. 
മദർതെരേസ സീഡ് ക്ലബ്ബംഗങ്ങൾ പഞ്ചായത്തിൽ പരാതി നൽകിയതിനെത്തുടർന്ന് അധികൃതർ പഞ്ചായത്ത് കിണർ വൃത്തിയാക്കി. 
തുടർന്ന്, വിദ്യാർഥികൾ വലയിട്ട് സംരക്ഷണം ഏർപ്പെടുത്തുകയായിരുന്നു.

December 22
12:53 2018

Write a Comment

Related News