SEED News

വീട്ടിൽ ഒരു അടുക്കളത്തോട്ടം പദ്ധതി തുടങ്ങി


പത്തിരിപ്പാല: ‘വീട്ടിൽ ഒരു അടുക്കളത്തോട്ടം’ പദ്ധതിയുടെ ഭാഗമായി മങ്കര വെസ്റ്റ്‌ ബേസിക് യു.പി. സ്കൂളിലെ സീഡ് വിദ്യാർഥികളും മങ്കര ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റും സംയുക്തമായി അടുക്കളത്തോട്ടങ്ങൾ നിർമിച്ചുനൽകി. സീഡ് വിദ്യാർഥികളുടെ വീടുകളിലാണ് പച്ചക്കറിത്തോട്ടങ്ങൾ നിർമിച്ചത്. കൃഷിഭവൻ, മാതൃഭൂമി, സ്കൂളിലെ തോട്ടം, കർഷകർ എന്നിങ്ങനെ പലയിടങ്ങളിൽനിന്നായി ശേഖരിച്ച ചെടികളും വിത്തുകളും ഉപയോഗിച്ചാണ് തോട്ടം നിർമിച്ചത്. 
സീഡ് കോ-ഓർഡിനേറ്റർ കെ.പി. കൃഷ്ണനുണ്ണി, എൻ.എസ്.എസ്. കൺവീനർ രോഷ്നി ചന്ദ്രൻ എന്നിവർ നേതൃത്വംനൽകി. പി.ടി.എ. പ്രസിഡന്റ് എം. ജയപ്രകാശ്, എൻ.വി. ഇന്ദിര, എം. സേതുമാധവൻ, കെ.എൻ. സജിൻ, സീഡ് പ്രവർത്തകർ, എൻ.എസ്.എസ്. പ്രവർത്തകർ എന്നിവർ പങ്കാളികളായി.

December 26
12:53 2018

Write a Comment

Related News