SEED News

വൃക്ഷത്തൈ വിതരണം ചെയ്തു

വൃക്ഷത്തൈ വിതരണം ചെയ്തു
തിരുവേഗപ്പുറ: നടുവട്ടം ഗവ. ജനത ഹൈസ്കൂളിലെ സീഡ് ക്ലബ്ബ് ശലഭോദ്യാനം, മധുരവനം പദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാഗമായി വൃക്ഷത്തൈകൾ വിതരണം ചെയ്തു. പദ്ധതി നടപ്പാക്കുന്നതിനായി ഗ്രാമം ദത്തെടുക്കൽ പ്രവർത്തനവും തുടങ്ങി. ആദ്യഘട്ടത്തിൽ വീടുകളിലേക്ക് നടീൽ വസ്തുക്കളും നിർദേശങ്ങളടങ്ങിയ ലഘുലേഖയും വിതരണം ചെയ്യും. സ്കൂൾ പ്രധാനാധ്യാപകൻ ടി.എം. വിക്രമൻ, സീഡ് കോ-ഓർഡിനേറ്റർ എം.കെ. ബീന, കെ. പ്രമോദ്, റിയാസുദ്ദീൻ, അനിത, രമ്യ, അനുപ്രിയ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

December 27
12:53 2018

Write a Comment

Related News