SEED News

ബോധവൽക്കരണ ക്ലാസ്സും ലഘുലേഖ പ്രകാശനവും


ചിമേനി :-  കൂളിയാട് ഗവ: ഹൈസ്ക്കൂളിൽ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന സിറോ പ്ലാസ്റ്റിക് ക്യാമ്പസ് പദ്ധതി യുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉണ്ടാക്കുന്ന വിപത്ത് എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി .ശാസ്ത്ര സാഹിത്യ പരിഷദ് പ്രവർത്തകനായ എം.രമേശൻ മാസ്റ്റർ ക്ലാസ്സ് കൈകാര്യം ചെയ്തു. പ്ലാസ്റ്റിക്കിനെ അറിയാൻ എന്ന ലഘുലേഖ ക യ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് വികസന കാര്യ ചെയർ പേർസൺ ശ്രീമതി എം.വി ഗീത പ്രകാശനം ചെയ്തു.എസ്.എം സി ചെയർമാൻ കെ.കരുണാകരൻ അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റർ പി.ചന്ദ്രൻ ദിനേശൻ മനോജ് ശാരദ തുടങ്ങിയവർ സംസാരി ച്ചു.

December 28
12:53 2018

Write a Comment

Related News