SEED News

പുന്നെല്ലിൻ പായസവുമായി പന്തക്കലിലെ വിദ്യാർഥികൾ

തലശ്ശേരി സമരിറ്റൻ ഹോമിലെ അന്തേവാസികൾക്ക് പുത്തരിപ്പായസം വിളമ്പാൻ പന്തക്കൽ ഐ.കെ.കുമാരൻ  ഗവ. ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ്ബംഗങ്ങളെത്തി. ഗാന്ധി ജയന്തി ദിനത്തിലാണ്  സ്കൂളിനടുത്തുള്ള വയലിൽ സീഡ്  വിളയിച്ച നെൽകൃഷിയുടെ കൊയ്ത്തുത്സവം നടന്നത്. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും  മൂലക്കടവ്‌ എൽ.പി.സ്കൂളിലെ കുട്ടികൾക്കും ഉച്ചഭക്ഷണത്തോടൊപ്പം  പുത്തരിപ്പായസം നൽകിയ ശേഷമാണ് അന്തേവാസികൾക്ക്‌ പായസം പങ്കുവെച്ചത്.
   സമരിറ്റൻ ഹോമിലെ മദർ സുപ്പീരിയർമാരായ സിസ്റ്റർ ലിസറ്റ്, സിസ്റ്റർ സിമിലി എന്നിവർ പായസവുമായെത്തിയ സീഡ് അംഗങ്ങളെ സ്വീകരിച്ചു. 
   വൈസ് പ്രിൻസിപ്പൽ ബി.മേഘല, പ്രഥമാധ്യാപിക വി.പി.പ്രഭ, സീഡ് കോഓർഡിനേറ്റർ സ്നേഹപ്രഭ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ടി.എം. പവിത്രൻ, അധ്യാപകരായ സുജീന്ദ്രൻ, റിജേഷ് രാജൻ, സീഡ് ക്ലബ് വിദ്യാർഥികളായ അനിരുദ്ധ്, ഋഥിക്‌, അബിന, നിഖിൽ, അൻസ എന്നിവരടങ്ങുന്ന സംഘമാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.

December 28
12:53 2018

Write a Comment

Related News