SEED News

വിളവെടുപ്പുമായി കുഞ്ഞുകൈകൾ

 കണമല: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കണമല സെന്റ്.തോമസ് യു.പി സ്കൂളിൽ  കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി കുഞ്ഞുകൂട്ടുകാർ. സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മാതൃഭൂമി സീഡിൽ നിന്നും ലഭിച്ച വിത്തുകൾ ഉപയോഗിച്ചുള്ള കൃഷിയുടെ വിളവെടുപ്പാണ് നടത്തിയത്. പയർ, വെണ്ട മുളക്, വഴുതന തുടങ്ങിയ പച്ചക്കറികളാണ് നട്ടത്. വെള്ളത്തിന്റെ ലഭ്യത കുറവിലും കുട്ടികൾ തങ്ങളാൽ കഴിയും വിധം കൃഷി പ്രവർത്തനനത്തിൽ ഏർപ്പെട്ടു. കൃഷിയോടൊപ്പം ജലത്തിന്റെ പരമാവധി ഉപയോഗവും ഇവർ പരിശീലിച്ചു. സ്കൂൾ രെക്ഷകര്ത്താ സംഘടനയുടെയും അധ്യാപകരുടെയും നേതൃത്വത്തിലാണ് സ്കൂളിൽ കൃഷി ചെയ്യുന്നത്.

December 28
12:53 2018

Write a Comment

Related News