SEED News

പ്രകൃതിസംരക്ഷണ സന്ദേശവുമായി സീഡ് ക്ലബ്ബിന്റെ ഷോർട്ട് ഫിലിം

 
കൊപ്പം: നടുവട്ടം ഗവ. ജനത ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമിച്ച ഷോർട്ട് ഫിലിം പ്രദർശനത്തിനൊരുങ്ങുന്നു. ഭിന്നശേഷിവിഭാഗത്തിൽപ്പെട്ട ഒരു കുട്ടിയുടെ ചിത്രങ്ങളിലൂടെയാണ് സിനിമ സംവദിക്കുന്നത്. പ്രകൃതിസംരക്ഷണത്തെക്കുറിച്ച് പ്രതീക്ഷ നൽകുന്ന ആശയമായതിനാൽ ചിത്രത്തിന് ‘ഹോപ്പ്’ എന്ന പേരാണ് നൽകിയിരിക്കുന്നത്. സ്കൂളിലെ വിദ്യാർഥികളും അധ്യാപകരുമാണ് ക്യാമറയ്ക്ക്‌ മുന്നിലും പിന്നിലും അണിനിരന്നിട്ടുള്ളത്. പൂർവവിദ്യാർഥികൂടിയായ സുമേഷ് കണ്ണൻ ക്യാമറയും ജംഷീർ എഡിറ്റിങ്ങും നിർവഹിക്കുന്നു.    

December 29
12:53 2018

Write a Comment

Related News