SEED News

പുഴയോരവും കുളവും വൃത്തിയാക്കി വിദ്യാർഥികൾ

 
പത്തിരിപ്പാല: ചണ്ടികെട്ടിക്കിടന്ന ഞാവളിൻകടവ് പുഴയോരവും കയ്പയിൽ ക്ഷേത്രക്കുളക്കടവും വിദ്യാർഥികൾ വൃത്തിയാക്കി.
 മങ്കര വെസ്റ്റ് യു.പി. സ്കൂൾ സീഡ് പരിസ്ഥിതി യൂണിറ്റും മങ്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റും ചേർന്നാണ് വൃത്തിയാക്കിയത്. കുട്ടികളുടെ സപ്തദിന  അവധിക്കാല ക്യാമ്പിൽ ജലസംരക്ഷണയജ്ഞം പരിപാടിയുടെ ഭാഗമായാണിത്. 
എൻ.എസ്.എസ്. യൂണിറ്റുകളുടെ ക്യാമ്പിൽ ആഗോഗ്യസംരക്ഷണ ക്ലാസും ക്യാമ്പുമുണ്ടായി. അടുക്കളത്തോട്ടനിർമാണം, പഠനക്ലാസ്, പരിസര ശുചീകരണം എന്നിവയുമുണ്ടായി. യൂണിറ്റിൽ 48 വിദ്യാർഥികളുണ്ട്. സീഡ് കോ-ഓർഡിനേറ്റർ കെ.പി. കൃഷ്ണനുണ്ണി, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ റോഷ്‌നി ചന്ദ്രൻ, എൻ.എസ്.എസ്. യൂണിറ്റ് ലീഡർ എസ്. അശ്വിൻ, സിംസി, സീഡ് കൺവീനർ കെ. ആർ. ധനുഷ, പി. അനുപമ, എ. റിൻഷാദ് തുടങ്ങിയവർ നേതൃത്വം നൽകി. 

December 29
12:53 2018

Write a Comment

Related News