SEED News

പുതുവർഷത്തെ വരവേറ്റ് നാടൻ രുചിമേള


കുലിക്കിലിയാട് എസ്.വി.എ.യു.പി. സ്കൂളിൽനടന്ന രുചിമേള 
ശ്രീകൃഷ്ണപുരം: കുലിക്കിലിയാട് എസ്.വി.എ.യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും നന്മക്ലബ്ബും ചേർന്ന് പുതുവർഷപ്പിറവിയെ വരവേൽക്കാൻ നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു. അന്യംനിന്നുപോകുന്ന തനി നാടൻ ഭക്ഷ്യവിഭവങ്ങൾ പ്രദർശിപ്പിച്ചു. 
പ്രവർത്തനങ്ങൾക്ക് പ്രധാനാധ്യാപകൻ എം. മോഹനൻ, കെ.സി. നന്ദിനി, സീഡ് കോ-ഓർഡിനേറ്റർ കെ. അബു, സാലിതോമസ്, എം. അബ്ദുൾ അസീസ്, കെ.പി. സുധ, ബാബുരാജ് എന്നിവർ നേതൃത്വം നൽകി .

January 02
12:53 2019

Write a Comment

Related News