SEED News

പ്രളയത്തെ തോൽപിച്ച് തകഴി സ്‌കൂളിൽ മാതൃഭൂമി സീഡിന്റെ മഞ്ഞൾക്കൃഷി

തകഴി: മഹാപ്രളയത്തിൽ കെടുതിയിലായിരുന്ന തകഴി ശിവശങ്കരപ്പിള്ള സ്മാരക ഗവ. യു.പി.സ്‌കൂളിന്റെ മുറ്റത്ത് നശിച്ചുപോകാതെ മഞ്ഞൾ കൃഷി. സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബാണ് ഔഷധസസ്യത്തോട്ടത്തിന്റെ ഒരുഭാഗത്ത് പ്രളയത്തിന് മുമ്പ് മഞ്ഞൾ നട്ടത്. ഔഷധ സസ്യത്തോട്ടം മുങ്ങിയെങ്കിലും മഞ്ഞൾ കൃഷി പ്രളയത്തെ അതിജീവിച്ചു. ഇരുപതുചുവട് മഞ്ഞളിൽ ഓരോ ചുവടിലും ഓരോ കിലോവീതമെന്ന മികച്ച വിളവാണ് ലഭിച്ചത്. പ്രളയത്തിൽ പകച്ചുപോയ കുട്ടികർഷകരെ പോലും അതിശയിപ്പിക്കുന്നതായിരുന്നു വിളവ്. മഞ്ഞൾ പൊടിച്ച് സ്‌കൂളിലെ ഉച്ചഭക്ഷണത്തിന്റെ ആവശ്യത്തിന് ഉപയോഗിക്കാനാണ് തീരുമാനം. ഒരുവർഷത്തേയ്ക്കുള്ള മഞ്ഞൾപ്പൊടിയെങ്കിലും ലഭിക്കുമെന്ന് സ്‌കൂൾ സീഡ് കോ-ഓർഡിനേറ്റർ ആർ.രാജേഷ് പറയുന്നു. മായം ചേരാത്ത മഞ്ഞൾപ്പൊടി ഉച്ചഭക്ഷണത്തിന് ഉപയോഗിക്കാമെന്ന അഭിമാനത്തിലാണ് സ്‌കൂളിലെ സീഡ് പ്രവർത്തകർ. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.അംബികാ ഷിബു വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക ഏലിയാമ്മ കുര്യൻ, സീഡ് കോ-ഓർഡിനേറ്റർ ആർ.രാജേഷ്, പാർവതി, ധന്യ, മോൻസി, സുമ എന്നിവർ പങ്കെടുത്തു.

January 02
12:53 2019

Write a Comment

Related News