SEED News

അന്യമാകുന്ന ചെടികൾ നിരത്തി കാഞ്ഞിരംകുളം ഹൈസ്കൂളിൽ നാട്ടുപുഷ്‌പോത്സവം

കാഞ്ഞിരംകുളം: ചിത്രശലഭങ്ങളെപ്പോലെ കുട്ടികൾ നാട്ടുപൂച്ചെടികൾ തേടിയിറങ്ങി. അവർ കണ്ടെത്തിയത്‌ ഇരുന്നൂറോളം നാട്ടുപുഷ്‌പങ്ങൾ. അവർ ഓരോ ചെടിയും ശേഖരിച്ചു. ചെടിച്ചട്ടികളിൽ നട്ട്‌ സ്കൂളിലെത്തിച്ചു.

നാട്ടുപുഷ്‌പങ്ങൾ കാണാത്തവർക്കായി പ്രദർശനവും ഒരുക്കി. കാഞ്ഞിരംകുളം ഗവ. ഹൈസ്കൂളിലാണ്‌ കുട്ടികൾ ഗ്രാമീണമേഖലയിൽപോലും അന്യമാവുന്ന നാട്ടുപുഷ്‌പങ്ങൾ ശേഖരിച്ച്‌ പ്രദർശനം സംഘടിപ്പിച്ചത്‌.

സ്കൂളിലെ സീഡ്‌ ക്ളബും നാട്ടുപുഷ്‌പോത്സവത്തിന്‌ പങ്കാളികളായി. ഒപ്പം പൂമ്പാറ്റകളേയും ചെറുജീവികളേയും ആകർഷിക്കാൻ നാട്ടുപൂക്കൾക്ക്‌ കഴിയും എന്ന സന്ദേശവും കുട്ടികൾക്ക്‌ നൽകി. സ്കൂളിൽനടന്ന നാട്ടുപുഷ്‌പോത്സവത്തിന്‌ പ്രഥമാധ്യാപിക രാധ, സീഡ്‌ കോ-ഓർഡിനേറ്റർ അൽഫോൺസ്‌ രത്നം തുടങ്ങിയവർ നേതൃത്വം നൽകി.


January 04
12:53 2019

Write a Comment

Related News