SEED News

ഞാറുനട്ട് കവടിയാർ ക്രൈസ്റ്റ് നഗർ സ്‌കൂളിൽ കേരളപ്പിറവി ദിനാഘോഷം

കവടിയാർ: ക്രൈസ്റ്റ് നഗർ സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും മലയാളം ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷം സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ബിനോ പട്ടർക്കളം ഞാറ് നട്ടു ഉദ്ഘാടനം ചെയ്തു. കൊയ്ത്തുപാട്ടിന്റെ താളത്തിൽ കുട്ടികൾ ഞാറ് നടീൽ ചടങ്ങിൽ പങ്കാളികളായി. തുടർന്ന് സ്‌കൂൾ മൈതാനത്ത് ആയിരത്തിൽപ്പരം കുട്ടികൾ അണിചേർന്ന് കേരള മാതൃക സൃഷ്ടിച്ചു.

സ്‌കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കേരളപ്പഴമ ദൃശ്യപ്രദർശനം ആകർഷണീയമായിരുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് കേരളത്തിൽ ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ, രാജാക്കന്മാരുടെ കുതിരവണ്ടിച്ചക്രങ്ങൾ, നിലവിളക്കുകൾ തുടങ്ങിയവയും അഞ്ഞൂറിലധികം എഴുത്തുകാരുടെ ഫോട്ടോപ്രദർശനം, അക്ഷരചക്രങ്ങൾ എന്നിവയും കുട്ടികൾക്ക് അറിവ് നൽകാൻ ഉപകരിക്കുന്നതായിരുന്നു.

സ്‌കൂൾ മലയാളവിഭാഗം മേധാവി തോമസ് ജെ. പൂവാട്ടിൽ ചടങ്ങിന് നേതൃത്വം നൽകി.


January 04
12:53 2019

Write a Comment

Related News