SEED News

കാർഷിക പ്രദർശന വിപണനമേള നടത്തി

വെമ്പായം: കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് കന്യാകുളങ്ങര ജി.ജി.എച്ച്.എസ്.എസിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കാർഷിക പ്രദർശന വിപണനമേള സംഘടിപ്പിച്ചു. ജൈവകൃഷി ബോധവത്കരണത്തിന്റെ ഭാഗമായി കുട്ടികൾ സ്വന്തം വീടുകളിലും പച്ചക്കറി കൃഷി നടത്തിവരുന്നു. സ്‌കൂളിൽ നിന്നും മാതൃഭൂമിയിൽ നിന്നും കൃഷിഭവനിൽ നിന്നും വിതരണം ചെയ്ത വിത്തുകളാണ് കുട്ടികൾ കൃഷി ചെയ്യുന്നത്. ഇതിൽ നിന്നും മറ്റും ലഭിച്ച വിളകളാണ് കുട്ടികൾ പ്രദർശനത്തിനായി കൊണ്ടുവന്നത്.

മേളയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ ചാർളിൻ റെജിയും ഹെഡ്മിസ്ട്രസ് എൻ.ആർ.പ്രീതയും ചേർന്ന് നിർവഹിച്ചു.

മദർ പി.ടി.എ. പ്രസിഡന്റ് അരുണിമ, പി.ടി.എ. അംഗങ്ങൾ, സീനിയർ അസിസ്റ്റന്റ് മണിയൻ, അധ്യാപകരായ അബ്ദുൽ ഹക്കീം, സുധീഷ് കുമാർ, അനിൽ കുമാർ, രശ്മി, ഷിഹാന, സ്റ്റാഫ് സെക്രട്ടറി പി.രാജു, സീഡ് കോ-ഓർഡിനേറ്റർ എസ്.ഷീന എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.


January 04
12:53 2019

Write a Comment

Related News