SEED News

കൈരളീവിദ്യാഭവനിൽ ജൈവപച്ചക്കറി വിളവെടുത്തു

നെടുമങ്ങാട്: പ്രകൃതിയെ അടുത്തറിയാനും കുട്ടികളിൽ ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുംവേണ്ടി നെടുമങ്ങാട് കൈരളി വിദ്യാഭവൻ സ്‌കൂൾ നടത്തിയ പച്ചക്കറികൃഷി വിളപ്പെടുപ്പു നടത്തി. വിദ്യാലയവളപ്പിൽ ആറുമാസം മുമ്പാണ് ഓർഗാനിക് ഫാം ആരംഭിച്ചത്. ജൈവവളങ്ങളും ജൈവകീടനാശിനികളും കുട്ടികളെ പരിചയപ്പെടുത്തുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. കുട്ടികൾതന്നെ ശേഖരിച്ച വിത്തുകളാണ് കൃഷിക്കായി തിരഞ്ഞെടുത്തത്. സീഡ് പ്രവർത്തകരുടെ മേൽനോട്ടത്തിൽ നടത്തിയ ജൈവപച്ചക്കറി കൃഷിയുടെ വിളവെടുപ്പുത്സവം കെ.ബി.കെ.ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. സീഡ് കോ-ഓർഡിനേറ്റർ സവിത, ഇക്കോ ക്ലബ്ബ് ഇൻ-ചാർജ് മായ, വൈസ് പ്രിൻസിപ്പൽ സിന്ധു തുടങ്ങിയവർ നേതൃത്വം നൽകി. ചീര, പടവലം, പാവൽ, പയർ, കത്തിരി തുടങ്ങിയ കാർഷികവിഭവങ്ങളാണ് വിദ്യാലയത്തിൽ വിളയിച്ചത്.


January 04
12:53 2019

Write a Comment

Related News