SEED News

കാർഷിക സംസ്കൃതി തിരിച്ചുപിടിക്കാൻ നെൽക്കൃഷിയുമായി സീഡ് ക്ലബ്ബംഗങ്ങൾ

വെമ്പായം: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ കാർഷിക അവബോധം വളർത്തുന്നതിനും നെൽക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി കന്യാകുളങ്ങര ജി.ജി.എച്ച്.എസ്.എസിലെ സീഡ് ക്ലബ്ബംഗങ്ങൾ വെമ്പായം കൊഞ്ചിറ പാടശേഖരത്ത് ഞാറ് നടീൽ നടത്തി.

കൊഞ്ചിറ പാടത്ത് നിലം പാട്ടത്തിനെടുത്താണ് എസ്.പി.സി. സീഡ് ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തിൽ നെൽക്കൃഷി നടത്തുന്നത്.

ഏലായിലെ കർഷകൻ സദാശിവൻ നായരുടെ മേൽനോട്ടത്തിൽ പൂർണമായും ജൈവവളം മാത്രം ഉപയോഗിച്ചാണ് കൃഷി നടത്തുന്നത്.

ഈ വർഷത്തെ ഞാറ് നടീൽ ഉത്സവത്തിന്‌ കുട്ടികൾക്കു വേണ്ട നിർദേശങ്ങളും പിന്തുണയുമേകാൻ തൊട്ടടുത്ത വയലുകളിൽ കൃഷിചെയ്ത മുതിർന്ന കർഷകരുമുണ്ടായിരുന്നു. ഞാറ്റുപാട്ടുകളുടെ അകമ്പടിയോടെയാണ് ഞാറു നട്ടത്. നെൽക്കൃഷിയുടെ പരിപൂർണ ചുമതല സീഡ് പോലീസംഗങ്ങൾക്കാണ്.

കാർഷിക സംസ്കൃതിയെ അടുത്തറിയാനുള്ള കുട്ടികളുടെ ഈ ഉദ്യമത്തിന് എല്ലാവിധ പിന്തുണയും നേതൃത്വവുമേകി അധ്യാപകരായ സുധീഷ്‌കുമാർ, സുരേഷ്‌കുമാർ, സീഡ് കോ-ഓർഡിനേറ്റർ ഷീന എന്നിവ
രുമുണ്ട്‌.


January 04
12:53 2019

Write a Comment

Related News