SEED News

ചരിത്രപ്രദർശനവും തത്സമയ നിർമാണവും

ചരിത്രപ്രദർശനവും 
തത്സമയ നിർമാണവും  
ശ്രീകൃഷ്ണപുരം എ.യു.പി. സ്കൂളിൽ നടന്ന തത്സമയ നിർമ്മാണത്തിൽനിന്ന് 
ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരം എ.യു.പി. സ്കൂളിൽ ചരിത്രപ്രദർശനവും തത്സമയ നിർമ്മാണവും നടന്നു. പഴയ കാർഷികോപകരണങ്ങളും ഗൃഹോപകരണങ്ങളും ഉത്സവച്ചമയങ്ങളും കൗതുകം പകർന്നു. 
അന്യംനിന്നുകൊണ്ടിരിക്കുന്ന ഗ്രാമീണ കൈത്തൊഴിലുകളുടെ പ്രദർശനവും തത്സമയ നിർമ്മാണവുമുണ്ടായി. കളിമൺപാത്രനിർമ്മാണം, ഓല, ഓട, മുള, കരിങ്കല്ല്‌ എന്നിവകൊണ്ടുള്ള നിർമ്മാണം, കൊത്തുപണി, സ്വർണപ്പണി എന്നിവയും അക്കൂട്ടത്തിലുണ്ടായിരുന്നു. എ.ഇ.ഒ. പ്രകാശ് നാരായണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഷാജി അധ്യക്ഷനായി. 
സ്കൂൾ മാനേജർ സി. സുബ്രഹ്മണ്യൻ, പ്രധാനാധ്യാപിക ഇന്ദിരാദേവി, പ്രോഗ്രാം കോ-ഓർഡിനേറ്റർ കൃഷ്ണകുമാർ, മാതൃഭൂമി സീഡ് കോ-ഓർഡിനേറ്റർ സന്ധ്യ, ഗിരിജ, ശോഭന എന്നിവർ സംസാരിച്ചു. 

January 05
12:53 2019

Write a Comment

Related News