SEED News

‘മധുരവനം’ തൈകൾ നട്ടു


ഓമാനൂർ: യു.എ.എച്ച്.എം.യു.പി.സ്‌കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ്  ‘മധുരവനം’ പദ്ധതിയുടെ ഭാഗമായി സ്‌കൂൾ കാമ്പസിൽ പ്ലാവിൻതൈകളും പപ്പായത്തൈകളും നട്ടു. പദ്ധതിയുടെ ഉദ്ഘാടനം ചീക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സഈദും പി.ടി.എ. പ്രസിഡന്റ് യു. അബ്ദുൽകരീമും ചേർന്ന് നിർവഹിച്ചു.
സീഡ് അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധയിനം പപ്പായത്തൈകൾ ശേഖരിച്ച്‌ നട്ടു. യു. അബൂബക്കർ, പി.പി. സിദ്ദിഖ്, ഉമ്മർകുട്ടി, സീഡ് കോ-ഓർഡിനേറ്റർമാരായ മുഹമ്മദ് മുസ്തഫ മാട്ടിൽ, യു. ജാസിർ ഹുസൈൻ, റിപ്പോർട്ടർ മുഹമ്മദ് അഫ്‌സൽ എന്നിവർ നേതൃത്വംനൽകി.

January 05
12:53 2019

Write a Comment

Related News