SEED News

എന്റെ പച്ചക്കറിത്തോട്ടം പദ്ധതിക്ക് തുടക്കം


കാലടി: കാലടി വിദ്യാപീഠം യു.പി. സ്കൂളിൽ എന്റെ പച്ചക്കറിത്തോട്ടം പദ്ധതിക്ക് തുടക്കമായി. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുത്ത 180 വിദ്യാർഥികൾക്ക് പച്ചക്കറി വിത്തുകൾ വിതരണംചെയ്തു. ആദ്യഘട്ടത്തിൽ 25-ഓളം കുട്ടികളുടെ വീടുകളിൽ വിത്ത് നേരിട്ടെത്തിച്ചു. വീടുകളിൽ കൃഷിചെയ്ത് രണ്ടു മാസങ്ങൾക്കുശേഷം വിളവെടുപ്പ് നടത്തി സ്കൂളിൽ വിപണനമേള നടത്തും. 
വീടുകളിൽ എത്തിയുള്ള ബോധവത്കരണ പരിപാടിയും പച്ചക്കറി വിത്ത് വിതരണവും പ്രഥമാധ്യാപിക പി. സുനില നിർവഹിച്ചു. പി. ശശിധരൻ ബോധവത്കരണ ക്ലാസെടുത്തു. സീഡ് കോ-ഓർഡിനേറ്റർ ടി. മനോജ്, ഉമാദേവി, കെ. ജിജി, എന്നിവർ നേതൃത്വം നൽകി.

January 05
12:53 2019

Write a Comment

Related News