environmental News

ഭാരതത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തി ഭൂഗര്‍ഭ ജലത്തിന്റെ താഴ്ച

ഭൂഗര്‍ഭ ജലത്തിന്റെ അമിതമായ ഉപയോഗം കനത്ത വെല്ലുവിളികള്‍ ഉയര്‍ത്തുകയാണ് ഇന്ത്യയുടെ ഭക്ഷസുരക്ഷയില്‍. നിയന്ത്രണമില്ലാത്ത ഭൂഗര്‍ഭ ജലത്തിന്റെ ഉപയോഗം ഭാവിയില്‍ ഭക്ഷ്യ ഉത്‌പാദനത്തെ ദോഷകരമായി ബാധിക്കുകയും ക്രമേണ കടുത്ത ദാരിദ്രത്തിലേക്ക് കൂപ്പുകുത്താന്‍ ഇടയാക്കുകയും ചെയ്യും. ലോകത്തിലെ കാര്‍ഷിക ജലസേച്ചനത്തില്‍ മുന്നിട്ടുനില്കുന്ന ചൈന,ഇന്ത്യ, പാക്കിസ്ഥാന്‍ , യു. എസ്. എ എന്നീ രാജ്യങ്ങളിലെ അമിതമായ ഭൂഗര്‍ഭജല ഉപയോഗം വലിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാകും. പ്രത്യേകിച്ച് കാര്‍ഷിക ജലസേചനത്തിന്റെ 60% വരെ ഭൂഗര്‍ഭ ജലത്തെ ഉപയോഗിക്കുന്ന ഇന്ത്യയില്‍. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ ഇന്ത്യയുടെ ഭക്ഷ്യ ഉത്‌പാദനത്തിന്റെ കേന്ദ്രമായ വടക്കേ ഇന്ത്യയില്‍ മാത്രം പ്രതിവര്‍ഷം 54 ബില്ല്യോന്‍ ക്യുബിക് മീറ്റര്‍ ഭൂഗര്ഭജലമാണ് ഇല്ലാതാവുന്നത്. മറ്റു കാര്‍ഷിക പ്രദേശങ്ങളായ ആന്ധ്ര പ്രദേശ്‌, ഗുജറാത്ത്‌, മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്നാട്‌ എന്നീവിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. നമ്മുടെ അതിര്‍ത്തി സംസ്ഥാനമായ തമിഴ്നാടില്‍ മാത്രം പകുതിയോളം കര്ഷികഭൂമി ഭൂഗര്‍ഭ ജലത്തിന്റെ ദൌര്‍ലഭ്യം മൂലം ഉപയോഗ ശൂന്യമയിരിക്കുകയാണ്. ഇന്റര്‍നാഷണല്‍ വാട്ടര്‍ മാനേജ്‌മന്റ്‌ ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്റെ കണക്കുപ്രകാരം സംസ്ഥാനത്തെ 95% തുറന്ന കിണറുകളും വറ്റിയിരിക്കുകയാണ്. ഇതുമൂലം തമിഴ്നാട്ടില്‍ കൃഷിചെയ്യുന്ന അരി, വിവിധ പച്ചക്കറി, പഴവര്‍ഗങ്ങള്‍ എന്നിവയുടെ ഉത്‌പാദനവും കര്‍ഷകരുടെ ജീവിത മാര്‍ഗവുമാണ്‌ ഭാവിയില്‍ പ്രശ്നത്തില്‍ ആവുന്നത്. ഇതൊരു ഒറ്റപെട്ട പ്രതിഭാസമല്ല, കണക്കുകള്‍ അനുസരിച് 2002-2012 കാലയളവില്‍ ഭൂമിയിലേക്ക് ഇറങ്ങുന്ന ജലത്തേക്കാള്‍ 8% ഭൂഗര്ഭജലമാണ് കര്‍ഷകര്‍ പമ്പ്‌ ചെയ്ത് എടുക്കുന്നത്. ഇതുമൂലം പ്രതിവര്‍ഷം 1.4 മീറ്റര്‍ താഴ്ചയാണ് ഭൂഗര്‍ഭജലത്തില്‍ ജലത്തില്‍ ഉണ്ടാവുന്നത്. ഇതിനെതിരെ ബോധവല്കരണം കൊണ്ടുവരുന്നതിനൊപ്പം ഭൂഗര്‍ഭജലത്തിന്റെ അളവ് കൂട്ടുവാനുള്ള മാര്‍ഗങ്ങളും പ്രാബല്യത്തില്‍ വരുത്തിയില്ലെങ്കില്‍ കടുത്ത പാരിസ്ഥിതിക സാമൂഹിക പ്രശ്നങ്ങള്‍ക്ക് കാരണമാകും.  

October 23
12:53 2015

Write a Comment