SEED News

ചേങ്ങോട്ടൂർ എൽ.പി. സ്കൂളിൽ ജൈവകൃഷി വിളവെടുപ്പ്


ചട്ടിപ്പറമ്പ്: ചേങ്ങോട്ടൂർ എ.എം.എൽ.പി. സ്കൂളിലെ ജൈവകൃഷിയുടെ വിളവെടുപ്പ് തുടങ്ങി. സ്കൂളിലെ മാതൃഭൂമി സീഡ് യൂണിറ്റും ഹരിതം ക്ലബ്ബും ചേർന്നൊരുക്കിയ ജൈവകൃഷിയിൽനിന്ന് തക്കാളി, മുളക്, വെണ്ട, വഴുതന, ചീര എന്നിവയാണ് വിളവെടുത്തത്. കൃഷിയിൽനിന്ന് ലഭിക്കുന്ന പച്ചക്കറിയിനങ്ങൾ സ്കൂളിലെ ഉച്ചഭക്ഷണത്തിനാണ് ഉപയോഗിക്കുന്നത്.
വിളവെടുപ്പ് ഉത്സവം എസ്.എസ്.എ. ബ്ലോക്ക് പ്രോജക്ട് ഓഫീസർ ടോമി മാത്യു ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗം കെ.കെ. ഷാഹിന അബ്ബാസ് അധ്യക്ഷയായി.
പ്രഥമാധ്യാപകൻ യു. സാബു, പി.ടി.എ. പ്രസിഡന്റ് ഇ.കെ. രമേശ്, ഹരിതം കോ -ഓർഡിനേറ്റർമാരായ സി. മറിയം, പി.പി. ഹക്കീം, അധ്യാപകരായ വി.എം. ശ്രീജ, സൗമിനി, ജോൺ സി. തോമസ്, പി. ബിന്ദു, പി.ടി.എ., എം.ടി.എ. ഭാരവാഹികൾ തുടങ്ങിയവർ വിളവെടുപ്പിന് നേതൃത്വംനൽകി.

January 05
12:53 2019

Write a Comment

Related News