SEED News

ജലസാക്ഷരതയുമായി കോലൊളമ്പ് ജി.യു.പി.എസ്. സീഡ്ക്ലബ്ബ്


എടപ്പാൾ: പ്രളയത്തിനുശേഷം ഭൂമിക്കടിയിൽ ജലനിരപ്പ് മുൻപില്ലാത്തവിധം താഴ്ന്നുപോകുന്നതിന്റെ പശ്ചാത്തലത്തിൽ കോലൊളമ്പ് ജി.യു.പി. സ്‌കൂളിലെ സീഡ്ക്ലബ്ബംഗങ്ങൾ ജലസാക്ഷരതാ പ്രവർത്തനങ്ങളാരംഭിച്ചു. ബോധവത്കരണം, കിണറിലെ ജലനിരപ്പ് രേഖപ്പെടുത്തൽ, സർവെ, മഴവെളള സംഭരണ പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതായി സീഡ് റിപ്പോർട്ടർ നിരഞ്ജൻ എസ്. വാപ്പാല പറഞ്ഞു.  തൊഴിലുറപ്പിലുൾപ്പെടുത്തി വാർഡിൽ ജലസംരക്ഷണപ്രവർത്തനങ്ങൾ വ്യാപിക്കാനായി ഗ്രാമപ്പഞ്ചായത്തിന് നിവേദനവും നൽകി. പ്രഥമാധ്യാപിക സതീദേവി, സീഡ് കോ-ഓഡിനേറ്റർ ശൈലജ എന്നിവരും കുട്ടികൾക്ക് പിന്തുണയുമായി കൂടെയുണ്ട്.

January 05
12:53 2019

Write a Comment

Related News