SEED News

മുണ്ട സ്‌കൂളിൽ തുണിസഞ്ചി വിതരണം


എടക്കര: പ്ലാസ്റ്റിക് സഞ്ചികൾക്ക് വിട; മുണ്ട എം.ഒ.എൽ.പി. സ്‌കൂളിലെ കുട്ടികളും 
വീട്ടുകാരും കടകളിലേക്കുള്ള യാത്രയിൽ ഇനി തുണിസഞ്ചി കരുതും.
മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ എന്റെ ഗ്രാമം പ്ലാസ്റ്റിക് വിമുക്ത ഗ്രാമം പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. 
സഞ്ചികൾ എടക്കര ഗ്രാമപ്പഞ്ചായത്ത് അംഗം വില്യംസ് സംഭാവനനൽകി. വിദ്യാർഥികൾക്ക് ഉച്ചയൂണിനാവശ്യമായ സ്റ്റീൽപ്ലേറ്റുകളും ഗ്ലാസുകളും പൂർവവിദ്യാർഥി അജീബും നൽകി. വേൾഡ് വിഷൻ പ്രവർത്തകർ കസേരകളും ചടങ്ങിൽ കൈമാറി.
ബി.പി.ഒ കെ.ജി. മോഹനൻ ഉദ്ഘാടനംചെയ്തു. 
മാനേജർ പുതിയറ കുഞ്ഞാൻ, പഞ്ചായത്തംഗം അബ്ദുൾകരിം, ബൈജു പാലാട്, വേൾഡ് വിഷൻ ഭാരവാഹി ജയിംസ്‌കുട്ടി, സീഡ് കോ-ഓർഡിനേറ്റർ കെ. നൗഫൽ, എ.കെ. ജോസഫ്, പി.കെ. തോമസ്, ജാഫർ ചേരിയാടൻ, പി.കെ. റജീബ് എന്നിവർ പ്രസംഗിച്ചു.

January 05
12:53 2019

Write a Comment

Related News