SEED News

ഞാറുനടീലുമായി സീഡ് വിദ്യാർഥികൾ


എടപ്പാൾ: പാഠപുസ്തകത്താളുകളിലൂടെ മാത്രമറിഞ്ഞ കൃഷിയെയും മണ്ണിന്റെ മണത്തെയും നേരിട്ടറിയാൻ ഞാറ്റുപാട്ടിന്റെ ഈണവുമായി സീഡ് വിദ്യാർഥികൾ വയലിലിറങ്ങി.  
കോലൊളമ്പ് ജി.യു.പി. സ്‌കൂളിലെ സീഡ് വിദ്യാർഥികളാണ് കോലൊളമ്പിലെ ഊർന്നിട്ട വയലിലിറങ്ങി ഞാറ്റുപിടികൾ ഞൊറിഞ്ഞുനട്ടത്. 
സംസ്ഥാന സർക്കാരിന്റെ കർഷകോത്തമ പുരസ്‌കാരജേതാവ് അബ്ദുൾലത്തീഫിന്റെ പാടശേഖരത്തിലാണ് കുട്ടിക്കർഷകരെത്തി ഞാറുനട്ടത്. 
അദ്ദേഹവും കർഷകയായ പ്രഥമാധ്യാപിക സതീദേവി, സീഡ് കോ-ഓർഡിനേറ്റർ ഷൈലജ, കർഷകത്തൊഴിലാളികളായ വട്ടപ്പറമ്പിൽ തങ്ക, കൊട്ടിലിൽപടി തങ്ക, ചേരത്തുവളപ്പിൽ തങ്കമണി, സുഭദ്ര എന്നിവരും കുട്ടികൾക്ക് കാർഷിക പാഠങ്ങൾ പറഞ്ഞുകൊടുത്തു.

January 05
12:53 2019

Write a Comment

Related News